04:25am 09 November 2026
NEWS
ലോഡ്ജ് മുറിയിൽ എംഡിഎംഎ വിൽപന; യുവതിയുൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ
14/08/2026  06:18 PM IST
nila
ലോഡ്ജ് മുറിയിൽ എംഡിഎംഎ വിൽപന; യുവതിയുൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

കൊച്ചി: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ കേസിൽ യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു സംഘം ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്.

പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ ശ്രീത്തുവും ശ്രീലക്ഷ്മിയും മുറിയിലുണ്ടായിരുന്നു. പ്രധാന പ്രതിയായ തോമസ് എംഡിഎംഎ വാങ്ങുന്നതിനായി പുറത്തുപോയിരിക്കുകയായിരുന്നു. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമിംഗ് ട്യൂബും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന സിപ്പ്‌ലോക്ക് കവറുകളും കണ്ടെത്തി.

തുടർന്ന് പൊലീസ് ഏകദേശം ഒരു മണിക്കൂറോളം ലോഡ്ജിൽ കാത്തുനിന്നു. ഇതിനിടെ മുറിയിലേക്ക് തിരിച്ചെത്തിയ തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് 0.4353 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img